കൽപ്പറ്റ: സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഓഫീസേഴ്സ് ക്ലബ് 50-ാം വാർഷികം ആഘോഷിച്ചു. മുൻ സെക്രട്ടറി ജോസഫ് പ്ലാറ്റോ അധ്യക്ഷത വഹിച്ചു. കെ. അശോകൻ, അബ്ദുൾനാസർ എന്നിവർ പ്രസംഗിച്ചു.
സ്ഥാപക അംഗങ്ങളായ ഡോ. ജനാർദ്ദനൻ, എം.കെ. മഹേന്ദ്രൻ, ടി.പി. ഗംഗാധരൻ, കെ. പുഷ്കരൻ, കെ. സുരേഷ് എന്നിവരെ ആദരിച്ചു. ക്ലബ് സെകട്ടറി വി. ബാബു സ്വാഗതവും ട്രഷറർ ഇ.ജെ. തോമസ് നന്ദിയും പറഞ്ഞു.