ചേ​കാ​ടി​യി​ൽ സ്റ്റ​ഡ് ഫാം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, September 19, 2024 5:42 AM IST
പു​ൽ​പ്പ​ള്ളി: ചേ​കാ​ടി​യു​ടെ പ്ര​കൃ​തി​ഭം​ഗി​യി​ൽ ഇ​നി കു​തി​ര പ​രി​ശീ​ല​ന​വും. സം​സ്ഥാ​ന​ത്തെ ആ​ദ്യ സ്റ്റ​ഡ് ഫാം ​ചേ​കാ​ടി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്റ്റ​ഡ് ഫാം ​ആ​രം​ഭി​ച്ച​ത്. പ​ന്ത​യ​ത്തി​നു​ള്ള കു​തി​ര​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ട​മാ​ണ് സ്റ്റ​ഡ് ഫാം.

​പ്ര​വാ​സി വ്യ​വ​സാ​യി ഉ​ബൈ​സ് സി​ദ്ദി​ഖ് ആ​ണ് ചേ​കാ​ടി​യി​ൽ സ്റ്റ​ഡ് ഫാം ​ആ​രം​ഭി​ച്ച​ത്.വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച പ്രീ​മി​യ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 10ല​ധി​കം കു​തി​ര​ക​ളെ​യാ​ണ് നി​ല​വി​ൽ ഫാ​മി​ൽ പ​രി​പാ​ലി​ക്കു​ന്ന​തെ​ന്നു യു​ബി റൈ​സിം​ഗ് ക്ല​ബ് ഉ​ട​മ​യു​മാ​യ ഉ​ബൈ​സ് പ​റ​ഞ്ഞു. 20 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് ഫാം.


​റേ​സിം​ഗ് ട്രാ​ക്ക്, പൂ​ൾ, സ്റ്റ​ഡ് ക്ലി​നി​ക് തു​ട​ങ്ങി​യ​വ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലാ​ണ്. കു​തി​ര​ക​ളെ കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ചേ​കാ​ടി​യി​ൽ എ​ത്തു​ന്ന​ത്.