ബൈക്ക് ലോറിക്കു പിന്നിലിടിച്ച് യുവാവ് മരിച്ചു
1227496
Wednesday, October 5, 2022 10:22 PM IST
പയ്യന്നൂര്‍: ദേശീയപാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ആണൂരിലെ പ്രവാസി സി.പി. പ്രശാന്ത് -ബിന്ദു ദമ്പതികളുടെ മകന് കരുണ്‍ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊഴുമ്മലിലെ മുരളിയുടെ മകന് അഭിനന്ദ് (16) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ പാലക്കുന്ന് ചെറിയ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
കരിവെള്ളൂര്‍ പലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവാഘോഷത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കരുണ്‍ ഓടിച്ചിരുന്ന ബൈക്ക് നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: നിഖില, നിഖിത.