പാചക വാതക വില വർധന: പന്തം കൊളുത്തി പ്രകടനം നടത്തി
1280170
Thursday, March 23, 2023 12:49 AM IST
കണ്ണൂര്‍: പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകളും തൊഴിലാളികളും കുടുംബാംഗങ്ങളും ആർഎസ് പോസ്റ്റോഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ച നടപടി ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അടിക്കടിയുള്ള പാചകവാതകത്തിന്റെ വിലക്കയറ്റം ഹോട്ടൽ മേഖലയെ ഇല്ലാതാക്കുമെന്നും ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.എന്‍. ഭൂപേഷ്, ജില്ലാ പ്രസിഡന്റ് കെ. അച്യുതന്, ജില്ലാ ട്രഷറര്‍ എ. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.