അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ൽ​പാ​ദം: വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ൽ
Monday, November 27, 2023 3:43 AM IST
പെ​രു​മ്പ​ട​വ്: വീ​ട്ടു​മു​റ്റ​ത്ത് അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ൽ​പ്പാ​ദ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ൽ. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ത​ല​വി​ൽ എ​രു​വാ​ട്ടി റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഐ​പ്പം​പ​റ​മ്പി​ൽ ഔ​സേ​പ്പി​ന്‍റെ വീ​ടി​നു മു​റ്റ​ത്താ​ണ് അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ൽ​പാ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ച​യാ​ണ് കാ​ൽ​പ്പാ​ദ​ങ്ങ​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലും ഈ ​ജീ​വി​യു​ടെ കാ​ൽ​പാ​ദ​ങ്ങ​ൾ ക​ണ്ടു. പാ​ദ​ങ്ങ​ൾ ഏ​റെ താ​ഴ്ന്ന​തി​നാ​ൽ വ​ലി​യ ജീ​വി​യു​ടേ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തി​നാ​ൽ വീ​ട്ടു​കാ​രും സ​മീ​പ പ്ര​ദേ​ശ സ​മീ​പ​വാ​സി​ക​ളും പ​രി​ഭ്രാ​ന്തി​യി​ലു​മാ​ണ്. അ​ട​യാ​ള​ങ്ങ​ൾ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​രിശോധിച്ചു.