പ്രതിഷേധവുമായി മടമ്പം ഫൊറോന
1395693
Monday, February 26, 2024 1:40 AM IST
മടമ്പം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരേ ഉണ്ടായ വധശ്രമത്തിന് എതിരേ മടമ്പം ഫൊറോന കെസിസി കൗൺസിൽ ശക്തമായ പ്രതിഷേധിച്ചു.
സംഭവത്തിൽ ഗൂഢാലോചന നടത്തിയവരേയും നേരിട്ട് പങ്കാളികളായ മുഴുവൻ പ്രതികളേയും എത്രയും വേഗം നിയമത്തിനു മുന്നിൽ എത്തിക്കണമെന്ന് അലക്സ് നഗറിൽ ചേർന്ന പ്രതിഷേധയോഗം ആവശ്യപ്പെട്ടു. അലക്സ് നഗർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് വട്ടക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു.
പ്രതിഷേധറാലി ഫാ. ജിബിൽ കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. മിഷനറി മാർക്കും പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണം നടത്തിക്കൊണ്ട് ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്യുവാൻ ചില കുത്സിത ശക്തികൾ നടത്തുന്ന ഗൂഢമായ പ്രവർത്തനങ്ങൾ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മടമ്പം ഫൊറോന കെസിസി പ്രസിഡന്റ് സജി ഞരളക്കാട്ട്കുന്നേൽ അധ്യക്ഷത വഹിച്ചു. ജോസ് കണിയാപറമ്പിൽ, ടോമി കീഴങ്ങാട്ട്, മത്തായി നന്ദികാട്ട്, മാനുവൽ തെക്കേടത്ത്, മനോജ് ഇല്ലിക്കൽ, രാജു നന്ദികാട്ട്, ബിജു മുല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.