പോ​ലീ​സ് ജീ​പ്പ് മ​ര​ത്തി​ലി​ടി​ച്ച് എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂന്നു പേ​ർ​ക്ക് പ​രി​ക്ക്
Friday, April 19, 2024 1:48 AM IST
ച​ക്ക​ര​ക്ക​ൽ: നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പോ​ലീ​സ് ജീ​പ്പ് മ​ര​ത്തി​ലി​ടി​ച്ച് എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ പെ​ര​ള​ശേ​രി ഐ​വ​ർ കു​ള​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഗി​രീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ നി​ധീ​ഷ്, ഡ്രൈ​വ​ർ പ്ര​ത്യു​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്ഥ​ല​ങ്ങ​ളി​ൽ നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട പോ​ലീ​സ് ജീ​പ്പ് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.