ക​ണ്ണൂ​രി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നി​ൽനി​ന്ന് 40 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി
Sunday, September 8, 2024 7:33 AM IST
ക​ണ്ണൂ​ർ: പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് രേ​ഖ​ക​ളി​ല്ലാ​ത്ത 40ല​ക്ഷം രൂ​പ പി​ടി​കൂ​ടി. കോ​ട്ട​യം എ​രു​മേ​ലി സ്വ​ദേ​ശി സാ​ബി​ൻ ജ​ലീ​ലി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ പോ​ലീ​സ് സ്ക്വാ​ഡ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ ക​ണ്ണൂ​രി​ലെ​ത്തി​യ 16324 -മം​ഗ​ളൂ​രു കോ​യ​ന്പ​ത്തൂ​ർ എ​ക്സ്പ്ര​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പ്ര​തി​യെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ൽ പ​ണം ക​ണ്ടെ​ത്തി​യ​ത്. പ​ണ​ത്തി​നെ​ക്കു​റി​ച്ച് പ്ര​തി വ്യ​ക്ത​മാ​യ ഉ​ത്ത​ര​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.


ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് എ​സ്എ​ച്ച്ഒ ഒ.​പി. വി​ജേ​ഷ്, എ​എ​സ്ഐ ഷാ​ജി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ഖി​ൽ, നി​ജി​ൻ സം​ഗീ​ത്, സു​മേ​ഷ്, അ​ജേ​ഷ്, ര​മ്യ എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.