ഇടവക പെരുന്നാളും കുടുംബ നവീകരണ ധ്യാനവും തുടങ്ങി
1224701
Sunday, September 25, 2022 11:20 PM IST
കുളത്തുപ്പുഴ: ഏരൂർവിളക്കുപാറ സെന്റ് തെരേസാസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വിശുദ്ധ തെരേസയുടെ തിരുനാളും ഇടവക പെരുന്നാളും കുടുംബ നവീകരണ ധ്യാനവും തുടങ്ങി. വിശുദ്ധ ആദ്യകുർബാന സ്വീകരണവും കൊടിയേറ്റും ഒക്ടോബർ രണ്ടിന് നടക്കും.
അഭിവന്ദ്യ മോറോൻ മോർ ബസേലിയോസ് കർഡിനാൽ ക്ലിമിസ് കാതോലിക്കാ ബാവായുടെ ആഘോഷമായ പൊന്തിഫിക്കൽ കുർബാന അർപ്പണത്തോടെ തിരുന്നാൾ സമാപിക്കുകയും ചെയ്യുമെന്ന് ഇടവക വികാരി ഫാ.ബെനഡിക്ട് കൂടത്തുമണ്ണിൽ അറിയിച്ചു.
മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം
കൊല്ലം: സര്‍ക്കാര്‍ ഹാച്ചറിയില്‍ വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള 45-60 ദിവസം പ്രായമുള്ള ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ കുളത്തൂപ്പുഴ മൃഗാശുപത്രിയില്‍ ഒക്ടോബര്‍ മൂന്നിന് വിതരണം ചെയ്യും. ഒരെണ്ണത്തിന് 120 രൂപയാണ് നിരക്ക്. കര്‍ഷകര്‍ക്ക് 9447110978, 9048989184 നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.