ലോ​ക വി​നോ​ദ സ​ഞ്ചാ​ര ദി​നാ​ഘോ​ഷ​വും ശു​ചീ​ക​ര​ണ​വും
Wednesday, September 28, 2022 11:01 PM IST
കൊല്ലം: ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​റ്റി​പി​സി യു​ടെ ടൂ​റി​സ്റ്റ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എം. ​മു​കേ​ഷ് എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു. ‘റീ ​തി​ങ്കിം​ഗ് ഓ​ഫ് ടൂ​റി​സം’ ആ​ണ് ഇ​ക്കൊ​ല്ല​ത്തെ സ​ന്ദേ​ശം.

ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷന്‍റേ​യും ടൂ​റി​സം ക്ല​ബ്ബു​ക​ളു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ മ​റീ​ന ബോ​ട്ട്‌​ജെ​ട്ടി, അ​ഷ്ട​മു​ടി കാ​യ​ല്‍, ആ​ശ്രാ​മം കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം.