ഹൃദയദിനാചരണം സംഘടിപ്പിച്ചു
1226050
Thursday, September 29, 2022 10:58 PM IST
കൊല്ലം: ലോകഹൃദയദിനത്തിന്റെ ഭാഗമായി കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ "യൂസ് ഹാർട്ട് ഫോർ എവരി ഹാർട്ട്' എന്ന വിഷയത്തെ ആധാരമാക്കി സീനിയർ ഇന്റർവെൺഷണൽ കാർഡിയോളജിസ്റ്റുമാരായ ഡോ. ജോസി ചാക്കോ, ഡോ. വിനോദ് മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളെ കണ്ടുപിടിച്ചു അതിന്റെ അപകട സാധ്യതകളും ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും ഹാർട്ട് അറ്റാക്കിനും ആൻജിയോപ്ലാസ്റ്റിക്കും ശേഷം ശ്രദ്ധിക്കേണ്ട ക്കാര്യങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി.
തുടർന്ന് രണ്ടാം വർഷ ബിഎസ് സി നഴ്സിംഗ് വിദ്യാർഥിനികൾ അവതരിപ്പിച്ച ബോധവത്ക്കരണ സ്കിറ്റും നടന്നു. അസിസ്റ്റന്റ് അസ്മിനിസ്ട്രേറ്റർ സിസ്റ്റർ പൂർണിമ, സ്റ്റാഫ് നഴ്സുമാരായ പ്രീജു പാപ്പച്ചൻ, അലീന എന്നിവർ പ്രസംഗിച്ചു.
കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയും റോട്ടറി ക്ലബ് ഓഫ് ക്വയിലോണും സംയുക്തമായി സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
ജോയിന്റ് ആർടിഒ ആർ. ശരത്ചന്ദ്രന്റെ അധ്യക്ഷതയിൽ ഐഎം എ ഹാളിൽ നടന്ന ചടങ്ങ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഡോ. ജോസി ചാക്കോ, ഡോ.ജിം ജേക്കബ് എന്നിവർ ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും പരിശോധനകളെ കുറിച്ചും ക്ലാസ് നയിച്ചു. ക്യാമ്പിനു മുന്നോടിയായി സോൾ ഓഫ് കൊല്ലം, ബൈക്കേഴ്സ് ക്ലബ്ബ്, ബൈക്ക്സ് കൊല്ലം എന്നീ ക്ലബുകളെ പങ്കെടുപ്പിച്ചു സുമ്പ ഡാൻസും ഹെൽത്തി വാക്ക് റൈഡ് ആൻഡ് റൺ നടന്നു.കൊല്ലം ആർടിഒ ഡി. മഹേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
ബൈസിക്കിൾ മേയർ സുഭാഷ് നേതൃത്വം നൽകി. ട്രാക്ക് സെക്രട്ടറി ഡോ.ആതുരദാസ്, റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ പ്രസിഡന്റ് നവാസ് എം. ഐ, ടി. രഘുനാഥൻ നായർ, സന്തോഷ് തങ്കച്ചൻ, സന്തോഷ് തങ്ങൾ, ബിനുമോൻ, ജലീൽ എന്നിവർ പ്രസംഗിച്ചു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
അഞ്ചല്‍ : ഹൃദയ ദിനത്തില്‍ അഞ്ചല്‍ സെന്റ് ജോസഫ്സ് മിഷന് ആശുപത്രിയില്‍ എക്സിബിഷനും പ്രത്യേക ബോധവല്കരണ പരിപാടിയും സംഘടിപ്പിച്ചു. ആശുപത്രിയിലെ ഹൃദ് രോഗ വിദഗ്ധന്‍ ഡോ ആസാദ് അബ്ദുൽ സലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹൃദയപൂർവ്വം ഏവരെയും ഒന്നിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം.
പുരോഗമന കാലത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിക്കുന്നത് ഹൃദ്രോഗം മൂലമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 19 ദശലക്ഷം ആളുകള്‍ ലോകത്താകെ ഹൃദ്രോഗത്തിലൂടെ മരണപ്പെടുന്നു.
രാജ്യത്തും പ്രതിവര്‍ഷം എഴുപതുലക്ഷം ജനങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെടുന്നു. വായുമലിനീകരണം കുറച്ച് പ്രകൃതിയോട് ഒത്തിണങ്ങി ജീവിച്ചാല്‍ തന്നെ ഒരു പരിധിവരെ മരണങ്ങള് കുറയ്ക്കാന്‍ കഴിയും. ജീവിത ശൈലി മാറ്റങ്ങള്‍, മാനസിക ഉല്ലാസങ്ങള്‍ എന്നിവയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ വലിയ അളവില്‍ സഹായകമാകുമെന്നും ആസാദ് അബ്ദുൽ സലാം പറഞ്ഞു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിമല്‍ ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ സിസ്റ്റര്‍ ലില്ലി തോമസ്, വിദ്യാര്‍ഥികളായ ബിജ വിൻസെന്റ്, ബിജിത തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സെന്റ് ജോസഫ്സ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എക്സിബിഷന് നടത്തി. ആശുപത്രിയില്‍ എത്തിയവര്‍ക്കടക്കം ഹൃദയസംബന്ധമായ കാര്യങ്ങളില്‍ ബോധവല്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എക്സിബിഷന് സംഘടിപ്പിച്ചത്.
കരുനാഗപ്പള്ളി:ലോക ഹൃദയ ദി നതോടനുബന്ധിച്ചു നല്ല ആരോഗ്യത്തിന് നടത്തം ശീലമാക്കൂ എന്ന സന്ദേശവുമായി കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി യും കൊല്ലം മെഡിട്രീന ഹോസ്പിറ്റലും സംയുകതമായി വക്കത്തോൺ സംഘടിപ്പിച്ചു. സി. ആർ. മഹേഷ് എംഎൽ എ ഉൽഘാടനം ചെയ്തു. എൻ സി സി ഓഫീസർ സിനിൽ, ബിജുമാത്യു, സജീവ്മാമ്പറ, എന്നിവർ പങ്കെടുത്തു.
ചവറ: നല്ല ആരോഗ്യത്തിന് നടത്തം ശീലമാക്കു എന്ന സന്ദേശം പകർന്ന് കൊല്ലം മെഡിട്രീന സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ ചവറ ബിജെഎം ഗവ.കോളേജിലെ എൻഎസ്എസ്-എൻസിസി യൂണിറ്റുകളുടെ നേത്യത്വത്തിൽ പന്മന മുതൽ കോളേജ് വരെ വാക്കത്തോൺ സംഘടിപ്പിച്ചു.
പന്മന സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. തനൂജ നടത്തം ഫ്ലാഗ് ഓഫ് ചെയ്തു. എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ.ജി ഗോപകുമാർ അധ്യക്ഷനായി . ഷിബു, ആന്റണി ഫെർണാണ്ടസ് , വിഷ്ണു വി.ജെ, മുഹമ്മദ് സുഫിയാൻ, ആദിത്യൻ, ഹരി കൃഷ്ണൻ, ഗോകുൽ, രഞ്ചിത്ത് തുടങ്ങിയവർ നേത്യത്വം നൽകി.