ആന്റി ഡ്രഗ് കാമ്പയിൻ സംഘടിപ്പിച്ചു
1226058
Thursday, September 29, 2022 11:24 PM IST
ചവറ: ലഹരി വിമുക്ത കാമ്പസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി എസ്എസ്കെ, ചവറ ബിആർ സിയുടെ നേതൃത്വത്തിൽ എൽപി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം നിർവഹിച്ചു. പന്മന പഞ്ചായത്ത് പ്രസിഡന്റ് എം ഷെമി അധ്യക്ഷയായി. ചവറ എസ്ഐ ജിബി, കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജി ലാൽ, സ്കൂൾ മെന്റൽ ഹെൽത്ത് ജില്ലാ കോർഡിനേറ്റർ ആൻസി ബി എന്നിവർ ക്ലാസുകൾ നയിച്ചു.
ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാർ, പഞ്ചായത്ത് അംഗം ലിൻസി ലിയോൺ, ചവറ എഇഒ എൽ മിനി, ഡയറ്റ് സീനിയർ ലക്ചർ റ്റി ബിന്ദു, ചവറ ബിപിസി സ്വപ്ന. എസ്, ട്രയിനർമാരായ മേരി ഉഷ, മുരളീധരൻ പിള്ള , എസ് സിന്ധു എന്നിവർ പ്രസംഗിച്ചു.
ചവറ ഉപ ജില്ലയിലെ എല്ലാ അധ്യാപകർക്കും പരിശീലനം നൽകും. എക്സൈസ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്എസ്കെ, പോലീസ്, എൽഎസ്ജി എന്നിങ്ങനെ വിവിധ വകുപ്പുകൾ സംയുക്തമായാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.