ഗുസ്തി-ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1245190
Friday, December 2, 2022 11:16 PM IST
ചെറിയവെളിനല്ലൂർ: ചെറിയവെളിനല്ലൂർ കെപിഎം ഹയർ സെക്കൻഡി സ്കൂളിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റേയും ഗുസ്തി ജൂഡോ പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് സജീവൻ, കെപിഎം ഇൻസ്റ്റിട്യൂഷൻ ചെയർമാൻ കെ.മണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയന്തിദേവി, ഗ്രാമപഞ്ചായത്ത് അംഗം ജോളി ജെയിംസ്, ഇന്ദുബാല, ഹാബിസ് അബ്ദുല്ല ബിൻ ഷെരീഫ്,ഡിവിൻ, ജയരാജ്,വി.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
ടാർ മിക്സിംഗ് യൂണിറ്റ്
ജനത്തിനോടുള്ള വെല്ലുവിളി
കൊല്ലം: നാഷണൽ ഹൈവേയുടെ ടാറിങ്ങിനു വേണ്ടി ടാർ വിരിക്കേണ്ട ഹൈവേയിൽ നിന്നും 20 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള പടിഞ്ഞാറെ കല്ലടയിലെ കടപ്പാക്കുഴിയിലുള്ള മെറ്റൽ ക്രഷറിന്റെ സ്ഥലം തന്നെ തെരഞ്ഞെടുത്തത് ഇവിടത്തെ പൊതുജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കേരള കോൺഗ്രസ് (എം ) ജില്ല പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ആരോപിച്ചു.
പടിഞ്ഞാറെ കല്ലടയിലെ മൊത്തം രാഷ്ട്രീയ പാർട്ടികളും ഇവിടെ പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ സംഘടനകളും ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഉൾപ്പെടെ എതിർത്തിട്ടും ധിക്കാരമായി നിലപാടെടുക്കുന്നത് മെറ്റൽ ക്രെഷർ യൂണിറ്റിന്റെ ഉടമയുടെ നിലപാട് പ്രതിഷേധാത്മകമാണ്. ഇതിനെതിരെ ഏതറ്റം വരെ പോവേണ്ടി വരുന്ന സമരത്തിനും മറ്റു നടപടികൾക്കും പാർട്ടി കൂടെയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.