കൊട്ടാരക്കരയിൽ ലോക മണ്ണ് ദിനാചരണം
1245784
Sunday, December 4, 2022 11:36 PM IST
കൊല്ലം: ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് മണ്ണ് പര്യവേക്ഷണ-മണ്ണ്സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ഉദ്ഘാടനം രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. നഗരസഭ ചെയര്മാന് എ. ഷാജു അധ്യക്ഷനാകും.
കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും. കര്‍ഷകരെ ആദരിക്കല്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, കൊട്ടാരക്കര നഗരസഭയുടെ മണ്ണ്വിഭവ ഭൂപട പ്രകാശനം, മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം, സദാനന്ദപുരം കാര്‍ഷിക സര്‍വകലാശാല സ്ഥാപനമായ എസ്.എസ്.ആര്.എസിന്റെ നേതൃത്വത്തില്‍ വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്, പൊതുചര്‍ച്ച, മണ്ണ് ആപ്പിന്റെ പരിചയപ്പെടുത്തല്‍ എന്നിവയുണ്ടാകും. സൗജന്യ മണ്ണ്പരിശോധനയ്ക്കും സൗകര്യമുണ്ടാകും.