ഗാന്ധിഭവനില്‍ ബോധവത്കരണ ക്ലാസ്
1246067
Monday, December 5, 2022 10:59 PM IST
പത്തനാപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റേയും ഗാന്ധിഭവന് ഷെല്‍ട്ടര്‍ ഹോമിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിഭവനില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീസുരക്ഷാ നിയമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എന്ന വിഷയത്തില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി ക്ലാസ്െടുത്തു.
ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്, എ.സി. വിജയകുമാര്‍, രാജീവ് കെ. രാജ്, ഗാന്ധിഭവന് അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്, ഷെല്‍ട്ടര്‍ ഹോം കൗണ്‍സിലര്‍ എന്‍. നുഫീന തുടങ്ങിയവര്‍ പ്രസംഗിച്ചു.