ചെമ്മന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം 31 മുതൽ
1261892
Tuesday, January 24, 2023 10:58 PM IST
പുനലൂർ: ചെമ്മന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം 31 മുതൽ ഫെബ്രുവരി അഞ്ചുവരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പറയ്ക്കെഴുന്നെള്ളിപ്പ്, തൃക്കൊടിയേറ്റ് , വിശേഷാൽ പൂജകൾ, കാവടി എഴുന്നെള്ളത്ത്, കാവടി അഭിഷേകം, ഓട്ടൻ തുള്ളൽ, നൃത്ത നൃത്ത്യങ്ങൾ, തൃക്കൊടി ഇറക്ക് തുടങ്ങിയാണ് പരിപാടികൾ.
31 ന് രാവിലെ ഏഴിന് സുബ്രഹ്മണ്യ സഹസ്രനാമജപം, രാത്രി ഏഴിന് ഹിഡിംബനൂട്ട്, തൃക്കൊടിയേറ്റ്, അത്താഴപൂജ, ഫെബ്രുവരി ഒന്നിനു രാവിലെ 5.45 ന് ഗണപതി ഹോമം,എട്ടിന് ഭാഗവത പാരായണം, രാത്രി 7.45 ന് ഓട്ടൻ തുള്ളൽ, രണ്ടിന് രാവിലെ ഏഴിന് സുബ്രഹ്മണ്യ സഹസ്രനാമം, രാത്രി ഏഴിന് മഹാദേവന് വിശേഷാൽ പൂജ, രാത്രി 7.45 ന് നൃത്ത നൃത്ത്യങ്ങൾ, മൂന്നിന് രാവിലെ 7.30 ന് സർപ്പദൈവങ്ങൾക്ക് നൂറും പാലൂട്ടും, രാത്രി ഏഴിന് കളമെഴുത്തും പാട്ടും,
നാലിന് രാവിലെ 9.30 ന് കളഭാഭിഷേകം, രാത്രി ഏഴിന് വിശേഷാൽ പൂജ, 7.30 ന് സേവ, അഞ്ചിന് രാവിലെ 5.45 ന് ഗണപതി ഹവനം, വൈകുന്നേരം ആറിന് തൃക്കോതേശ്വര മഹാദേവർ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കാവടി എഴുന്നള്ളത്ത് ചെമ്മന്തൂരിലെ ക്ഷേത്ര സന്നിധിയിൽ സമാപിക്കും.
ഉത്സവത്തിന്റെ മുന്നോടിയായുള്ള പറക്കെഴ്ന്നള്ളിപ്പ് ഇന്ന് ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായ കെ.രാധാകൃഷ്ണ പിള്ള, എസ്.ജയദേവൻ നായർ, ബിജു കാർത്തികേയൻ, ട്രഷറർ ബാബു, മോഹനൻ പിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.