മുറിച്ച മരം മാറ്റുന്നതിനിടയിൽ ക്രെയിൻ മറിഞ്ഞു; ഓപ്പറേറ്റർ അത്ഭുതകരമായി രക്ഷപ്പെട്ടു
1261915
Tuesday, January 24, 2023 11:41 PM IST
ചവറ: മരം മുറിച്ചു മാറ്റുന്നതിനിടയിൽ ക്രെയിൻ മറിഞ്ഞു. ക്രെയിൻ ഓപ്പറേറ്ററും സമീപത്ത് നിന്നവരും അത്ഭുതകരമായി രക്ഷപെട്ടു.
ഇന്നലെ രാവിലെ 11ന് ചവറ മുക്കട മുക്കിലാണ് അപകടമുണ്ടായത്. ഉയരമുള്ള താന്നി മരം മുറിച്ച ശേഷം തൂക്കി ഇറക്കുന്നതിനിടയിലായിരുന്നു അപകടം. ക്രെയിനിൽ കെട്ടിയ കയര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മറ്റ് സപ്പോര്‍ട്ട് കയറുകള്‍ ഉണ്ടായിരുന്നില്ല. പകുതി ചാഞ്ഞശേഷം ഭാരം ബാലന്‍സ് ചെയ്യാനാവാതെ ക്രെയിൻ വലത് വശത്തേക്ക് മറിഞ്ഞു. ഈ സമയം ക്രെയിനിന് സമീപം നിന്നവരും ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ക്രെയിനില്‍ നിന്ന രണ്ടുപേരുടെ അടുത്ത് വലിയലോഹഭാഗം വീണെങ്കിലും അത് ദേഹത്ത് പതിക്കാതിരുന്നത് രക്ഷയായി. ക്രെയിന്‍ ഓപ്പറേറ്ററും കാബിനില്‍ സുരക്ഷിതനായിരുന്നു.