അമ്മവീട്-വെളളംകൊളളി തോടിന് കുറുകെ പാലം നിര്‍മാണം ആരംഭിച്ചു
1261917
Tuesday, January 24, 2023 11:41 PM IST
ചവറ : അമ്മവീട്-വെളളംകൊളളിതോടിന് കുറുകെയുളള പാലം നിര്‍മാണം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ മുകുന്ദപുരം വാര്‍ഡില്‍ അമ്മവീട്- വെളളംകൊളളിതോടിന് കുറുകെ ഉണ്ടായിരുന്ന കോണ്ക്രീറ്റ്പാലം കാലപ്പഴക്കത്താല്‍ തകര്ന്നുപോയതിനാല് തെങ്ങിന്തൂണില് സ്ഥാപിച്ചിരുന്ന താല്‍ക്കാലിക തടിപാലം ഏത് സമയത്തും മറിഞ്ഞുവീഴുന്ന അവസ്ഥയിലായിരുന്നു.
30ലധികം കുടുംബങ്ങള്‍ ആണ് ഇതുവഴി യാത്ര ചെയ്യുന്നത്. പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ട സുജിത് വിജയന്‍പിളള എംഎല്‍എ തോട് സൈഡ് കെട്ടി സംരക്ഷിക്കുന്നതിനും കോണ്‍ക്രീറ്റ് നടപ്പാലത്തിനുമായി 16 ലക്ഷം രൂപ അനുവദിച്ചു. ടെൻഡര്‍ നടപടികള്‍ പൂര്ത്തീകരിച്ച്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പൈങ്ങൽ ഗുരുനാഗപ്പൻ കാവ്
ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി
ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് പൈങ്ങൽ ഗുരുനാഗപ്പൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്തൃട്ടാതി ഉത്സവത്തിന് തുടക്കമായി. ഉത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ ആറിന് മഹാഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, 11.45ന് മാടന്മാർക്ക് കൊടുതി, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി ഏഴിന് മാടൻകാവ് കളരിയിൽ മാടൻ ഊട്ട്, രാത്രി എട്ടിന് ഭജൻസ്.
നാളെ രാവിലെ ഏഴിന് സമൂഹപൊങ്കാല, തുടർന്ന് പ്രസാദ് ഊട്ട്, 11ന് ക്ഷേത്രം തന്ത്രി മീനാട് കുറുവട്ടി മഠത്തിൽ ഉണ്ണികൃഷ്ണൻ നന്പൂതിരിയുടെ നേതൃത്വത്തിൽ കലശം, മണിമണ്ഡപ സമർപ്പണം, വൈകുന്നേരം 6.30-ന് ദീപാരാധന, ചെണ്ടമേളം, രാത്രി ഏഴിന് മാടൻകളരിയിലേക്ക് എഴുന്നെള്ളത്തും കൈവിളക്കെടുപ്പും. എട്ടിന് ഭക്തിഗാനമേള.