കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോ. ജില്ലാ സമ്മേളനം
1261919
Tuesday, January 24, 2023 11:41 PM IST
കൊല്ലം: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ന്റെ 19-ാമത് ജില്ലാ സമ്മേളനം ഡോ.ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് റ്റി. എസ്. ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. സജീവ്, ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ഷാനവാസ്ഖാൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ്, വിപിനചന്ദ്രൻ, സംസ്ഥാന ട്രഷറർ രാഗേഷ്, സംസ്ഥാന സെക്രട്ടറി സുഭാഷ്, പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. എബ്രഹാം എന്നിവർ പങ്കെടുത്തു. ജില്ലാ ചെയർമാനായി ഡോ.ശൂരനാട് രാജശേഖരനേയും പ്രസിഡന്റായി പി. വിനോദിനേയും സെക്രട്ടറിയായി ആർ. സജീവിനേയും തെരഞ്ഞെടുത്തു.
പെൻഷൻ ആനുകൂല്യങ്ങൾ
അനുവദിക്കുണം: കെഎസ്എസ്പിസി
ചാത്തന്നൂർ: സംസ്ഥാനത്തെ പെൻഷൻകാർക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഷ് കൗൺസിൽ (കെഎസ്എസ്പിസി ) ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ജീവനകാർക്കും പെൻഷൻകാർക്കും മെഡിസിപ് പദ്ധതിയിലൂടെ ഇരട്ട നീതിയാണ് നടപ്പിലാക്കുന്നതെന്നും, ആശുപത്രികളിലെത്തുന്ന പെൻഷൻകാരായ രോഗികൾക്ക് ക്യത്യമായ ചികിത്സാസംവിധാനം കിട്ടാതെ വരുന്നുവെന്നും ഇതിന് പരിഹാരം ഉണ്ടാകാൻ ഇൻഷുറൻസ് കമ്പനിയും സർക്കാരും ക്യത്യമായ ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപെട്ടു.
മണ്ഡലം പ്രസിഡന്റ് എം.താഹാകുഞ്ഞ്, സെക്രട്ടറി ആർ.ശിവദാസൻ, സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, ജി. ജഗദീഷ് പ്രസാദ്, കെ.രമേശൻ, വൈ.തോമസ്, രാജൻ, കെ. ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.