അവശനിലയിൽ കണ്ട വയോധികയെ ഗാന്ധിഭവൻ ഏറ്റെടുത്തു
1262219
Wednesday, January 25, 2023 11:24 PM IST
കൊല്ലം: അവശനിലയിൽ കണ്ട വയോധികയെ ഗാന്ധിഭവൻ ഏറ്റെടുത്തു. മങ്ങാട് സ്വദേശിനി ഓമനയെ(68)യാണ് പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരജന്റെ നിർദേശ പ്രകാരം ഏറ്റടുത്തത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പരസഹായം കൂടാതെ കഴിഞ്ഞു വരുന്ന വയോധികയുടെ ദയനീയവസ്ഥ ഗാന്ധി ഭവൻ സെക്രട്ടറിയുടെ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിഭവൻ എക്സികുട്ടീവ് മാനേജരും മുൻ ജയിൽ ഡി ഐ ജി യുമായ ബി പ്രദീപ്, കേരള മനുഷ്യവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ, ഡിവിഷൻ കൗൺസിലർ ഗിരീഷ്, ചില്ലയുടെ സെക്രട്ടറിയും ഗാർഫിയുടെ വനിതാ കൺവീനറുമായ റാണി നൗഷാദ്, ചില്ലയുടെ പ്രവർത്തകരായ ദീപി അശോക്, അർച്ചന എന്നിവരുടെ നേതൃത്വത്തിൽ ഏറ്റടുത്തു ഗാന്ധിഭവന് കൈമാറി.