അങ്കണവാടികളിലെ കുട്ടികള്ക്ക് കളിക്കോപ്പുകള് വിതരണം ചെയ്തു
1264886
Saturday, February 4, 2023 11:10 PM IST
അഞ്ചല്: ഏരൂര് പഞ്ചായത്തിലെ അങ്കണവാടികളിലെ കുട്ടികള്ക്ക് കളിക്കോപ്പുകള് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ വിതരണോദ്ഘാടം നിർവഹിച്ചു.
അങ്കണവാടികളുടെ സമഗ്രവികസനം പഞ്ചായത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില് ഒന്നാണെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തില് സ്വന്തമായി ഭൂമി ഇല്ലാത്ത അങ്കണവാടികൾക്ക് ഭൂമി വാങ്ങുകയും കെട്ടിടങ്ങള് അടക്കം നിര്മിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പഞ്ചായത്ത് പ്രധാന പരിഗണന നൽകി വരികയാണ്. അങ്കണവാടികള് സ്മാര്ട്ട് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് ചിന്നു വിനോദ് അധ്യക്ഷയായ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ വി രാജി, ഷൈന് ബാബു, ജി. അജിത്ത്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുലേഖ, അജിമോൾ, പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ് കുമാർ, ഐസിഡിഎസ് സൂപ്പര് വൈസര് അനീസ, അങ്കണവാടി വര്ക്കര് ഷൈജ എന്നിവർ പ്രസംഗിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ 6.25 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കുട്ടികള്ക്കുള്ള കളിക്കോപ്പുകള്, ആവശ്യമായ മറ്റു സാധനങ്ങള് ഉള്പ്പടെ പഞ്ചായത്ത് വാങ്ങി നല്കിയത്.