ബോധവത്്കരണ ക്ലാസ് സംഘടിപ്പിച്ചു
1265183
Sunday, February 5, 2023 11:08 PM IST
അഞ്ചൽ : ആയൂർ സര്ക്കാര് ജവഹർ ഹയർ സെക്കൻഡറി സ്്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മാധ്യമ രംഗം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു.
മാധ്യമ പ്രവർത്തകൻ എൻ.കെ.ബാലചന്ദ്രൻ ക്ലാസെടുത്തു. പിറ്റിഎ പ്രസിഡന്റ് ബി.മുരളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി.അമ്പിളി, പ്രോഗ്രാം ഓഫീസർ ആർ.എസ് ഷീബ, എൻഎസ്എസ് വോളന്റിയർ മുഹമ്മദ് ഷിനാസ് എന്നിവർ പ്രസംഗിച്ചു.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പുനലൂർ: താലൂക്കിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ മാരെ ആവശ്യമുണ്ട്. താലൂക്കിലെ തിങ്കൾ കരിക്കം, ആര്യങ്കാവ്, കരവാളൂർ, ആയിരനെല്ലൂർ, തെന്മല, കുളത്തൂപ്പുഴ, ഏരൂർ എന്നീ വില്ലേജുകളിൽ ഡാറ്റാ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ടു ഡാറ്റ എൻട്രി നടത്തുന്നതിനാണ് ഓപ്പറേറ്ററർമാരെ ആവശ്യമുള്ളത്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, ലാപ്ടോപ്പ് തുടങ്ങിയവ സഹിതം ഇന്ന് രാവിലെ 10 ന് പുനലൂർ താലൂക്ക് ഭൂരേഖ തഹസീൽദാരെ നേരിൽ ബന്ധപ്പെടണമെന്ന് തഹസീൽദാർ കെ.എസ്. നസിയ അറിയിച്ചു.