ജിതേഷ്ജിക്കും ഗിന്നസ് പക്രുവിനും തോംസിയൻ സ്റ്റാർ 2023 അവാർഡ്
1265443
Monday, February 6, 2023 11:05 PM IST
കൊല്ലം: പുനലൂർ സെന്റ് തോമസ് എച്ച് എസ് എസ് ആൻഡ് സീനിയർ സെക്കൻഡറി സ്കൂൾ ഏർപ്പെടുത്തിയ തോംസിയൻ സ്റ്റാർ 2023 പുരസ്കാരം ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ, ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടർ, ഭൗമശില്പി എന്നീ നിലകളിൽ അന്താരാഷ്ട്ര ഖ്യാതി നേടിയ ജിതേഷ്ജിക്കും ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ നായക നടൻ, സിനിമാ സംവിധായകൻ എന്ന നിലകളിൽ ലോകറെക്കോർഡ് നേടിയ ഗിന്നസ് പക്രുവിനും ( അജയകുമാർ ) ലഭിച്ചു.
11 ന് രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരസമർപ്പണം നിർവഹിക്കും. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.