കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഹോംസിന്റെ നേതൃത്വത്തിൽ കിഴക്കേക്കല്ലടയിലെ രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായുള്ള കട്ടിള വയ്പ് ചടങ്ങ് ഇന്ന് നടക്കും.
സെന്റ് ജോസഫ് സ്കൂൾസ് സ്ഥാപക ദിനമായ ഇന്ന് ഉച്ചയ്ക്ക് 12ന് കിഴക്കേ കല്ലടയിൽ നടക്കുന്ന ചടങ്ങിൽ ഫാ. സോളു കോശി രാജു, ഫാ. ടി തോമസ് കുട്ടി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. കിഴക്കേ കല്ലട നിവാസികളായ രാജു, ധന്യ എന്നിവരടങ്ങുന്ന രണ്ട് കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ സെന്റ് ജോസഫ് ഹോംസ് ചെയർമാൻ ഡോ.ജോസഫ് ഡി ഫെർണാണ്ടസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി സ്മിതാരാജൻ പ്രസംഗിക്കും.