പാലമുക്ക് ഗവ.വെൽഫെയർ എൽപി സ്കൂൾ വാർഷികം
1278722
Saturday, March 18, 2023 11:15 PM IST
കൊട്ടാരക്കര: വെട്ടിക്കവല പാലമുക്ക് ഗവ.ഡബ്ല്യൂഎൽ.പി. സ്കൂൾ വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സുദേശൻ അധ്യക്ഷത വഹിച്ചു. പഠനോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം പി. സുരേന്ദ്രൻ നിർവഹിച്ചു.
പ്രഥമധ്യാപകൻ എ.ദിവാകരൻ, ജി.വിക്രമൻ പിള്ള, കെ.വത്സല കുമാരി, ജി.എസ്.സ്മിത, സന്ധ്യാരാജ്, എസ്.സിന്ധു, ഷേർളി എബ്രഹാം എന്നിവർ പ്രസംഗിച്ചു.