വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി
1279158
Sunday, March 19, 2023 11:26 PM IST
കരുനാഗപ്പള്ളി : നഗരസഭയിൽ പാറ്റോലിത്തോടിന്റെ സംരക്ഷണഭിത്തി സമർപ്പണവും നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് മൈനർ ഇറിഗേഷൻ വകുപ്പാണ് പാറ്റോലി തോടിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തീകരിച്ചത്. നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.
സി ആർ മഹേഷ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സൗഹൃദ സംഗമം
കൊല്ലം : റവന്യൂ കൂട്ടായ്മയുടെ വാർഷിക പൊതുയോഗവും സൗഹൃദ സംഗമവും കൊല്ലം ഹോട്ടൽ ഷാ ഇന്റർനാഷണലിൽ നടന്നു. മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം അധ്യക്ഷനായിരുന്നു. സെക്രട്ടറി ബാബു നിലാംബരി റിപ്പോർട്ടും ട്രഷറർ യശ്പാൽ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ എം കമറുദീൻ, സുധ, അബ്ദുൽ ഷുക്കൂർ, സജി സി എയ്ഞ്ചൽ, പി ആർ ഗോപാലകൃഷ്ണൻ, അജിത് പ്രകാശ് എന്നിവർ പങ്കെടുത്തു. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി രാമചന്ദ്രൻ, എം കമറുദീൻ എന്നിവർ പ്രസംഗിച്ചു.