നെടുമ്പായിക്കുളത്ത് വാഹനാപകടം
1280619
Friday, March 24, 2023 11:09 PM IST
കുണ്ടറ : നിയന്ത്രണം തെറ്റിയ കാർ സ്കൂട്ടർ യാത്രികയെ ഇടിച്ചു തെറിപ്പിച്ചു. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റും, ആക്റ്റീവയും, കടയും ഇതേ കാർ ഇടിച്ചു തകർത്തു.
നെടുമ്പായിക്കുളം ജംഗ്ഷന് സമീപം ഉച്ചയ്ക്ക് 11.30 ഓട് കൂടിയായിരുന്നു അപകടം നടന്നത്. കാർ തിരിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂട്ടർ യാത്രികയ്ക്ക് സാരമായി പരിക്കേറ്റു.
ഭൗമ മണിക്കൂര്‍ ആചരിക്കല്‍ ഇന്ന്
കൊല്ലം: "നമ്മുടെ ഭൂമിയില്‍ നിക്ഷേപിക്കുക' എന്ന സന്ദേശം ഉയര്‍ത്തി ഊര്‍ജ- പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂര്‍ ആചരിക്കും. ഒരു മണിക്കൂര്‍ സമയത്തേക്ക് അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളും മറ്റു ഉപകരണങ്ങളും അണച്ച് ആഗോള സംരംഭത്തില്‍ പങ്കാളികളാവണമെന്ന് കെ എസ് ഇ ബി എക്സിക്യൂട്ടീവ് അറിയിച്ചു.