ന​വീ​ക​രി​ച്ച പു​ത്തൂ​ര്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, March 25, 2023 11:08 PM IST
കൊല്ലം: ന​വീ​ക​രി​ച്ച പു​ത്തൂ​ര്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടോ​ദ്ഘാ​ട​നം മ​ന്ത്രി ജി ​ആ​ര്‍ അ​നി​ല്‍ ഇ​ന്ന് രാ​വി​ലെ 9.30ന് ​നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​കും. സ​പ്ലൈ​കോ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ഡി​പ്പോ​യു​ടെ പ​രി​ധി​യി​ലു​ള്ള പു​ത്തൂ​ര്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി ആ​ദ്യ വി​ൽപ​ന ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ ​അ​ഭി​ലാ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​കെ ജ്യോ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​മ​ലാ​ല്‍, മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, സ​പ്ലൈ​കോ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ശ്രീ​രാം വെ​ങ്കി​ട്ട​രാ​മ​ന്‍, രാ​ഷ്ട്രീയക​ക്ഷി നേ​താ​ക്ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.