കാ​യ​ക​ല്‍​പ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി
Saturday, March 25, 2023 11:09 PM IST
കൊല്ലം: മി​ക​ച്ച ജി​ല്ലാ ആ​ശു​പ​ത്രി​ക്കു​ള്ള കാ​യ​ക​ല്‍​പ് പു​ര​സ്‌​കാ​രം എ ​എ റ​ഹീം സ്മാ​ര​ക ജി​ല്ലാ ആ​ശു​പ​ത്രി മന്ത്രി വീ​ണാ ജോ​ര്‍​ജി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി. പമ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ മ​ന്ത്രി ജി ​ആ​ര്‍ അ​നി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

1957 ല്‍ ​സ്ഥാ​പി​ത​മാ​യ ആ​ശു​പ്ര​തി 537 കി​ട​ക്ക​ക​ളോ​ട് കൂ​ടി​യ ഒ​രു മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്ന​തി​ലു​പ​രി കാ​ര്‍​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി, ഡ​യാ​ലി​സി​സ്, കാ​ത്ത് ലാ​ബ് തു​ട​ങ്ങി​യ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളു​ള്ള ഏ​ക റ​ഫ​റ​ല്‍ കേ​ന്ദ്ര​മാ​ണ്. പ്ര​തി​മാ​സം 55000 മു​ത​ല്‍ 60,000 വ​രെ ശ​രാ​ശ​രി ഒ​പി​യും 18000 മു​ത​ല്‍ 20000 വ​രെ കാ​ഷ്വാ​ലി​റ്റി സെ​ന്‍​സ​സും 550-580 വ​രെ സ​ര്‍​ജ​റി​ക​ളും ന​ട​ക്കു​ന്നു.

ദേ​ശീ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യു​ള്ള കാ​യ​ക​ല്‍​പ് 92.75 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ​യും 95 ശ​ത​മാ​ന​ത്തോ​ടെ എ​ന്‍ ക്യൂ ​എ എ​സ്, കൂ​ടാ​തെ ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ലാ ആ​ശു​പ​ത്രി​ക്കാ​യി കാ​യ​ക​ല്‍​പ്, എ​ന്‍ ക്യു ​എ എ​സ്, കെ ​എ എ​സ് എ​ച്ച് അ​വാ​ര്‍​ഡു​ക​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​കെ ഗോ​പ​ന്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് സാം ​കെ ഡാ​നി​യേ​ല്‍, മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​ലാ​ല്‍, ഡെ​പ്യൂ​ട്ടി ഡി ​എം ഒ ​ഡോ അ​ജി​ത, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഡി.വ​സ​ന്ത ദാ​സ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​സ​ന്ധ്യ, എ​ന്‍ എ​ച്ച് എം ​ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ദേ​വ് കി​ര​ണ്‍, ആ​ര്‍ എം ​ഒ ഡോ ​അ​നു​രൂ​പ് ശ​ങ്ക​ര്‍ എ​ന്നി​വ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി.