ആരോഗ്യ മേഖലയിലെ മികച്ച പിആർഒയ്ക്കുള്ള അവാർഡ് അതുല്യയ്ക്ക്
1283248
Saturday, April 1, 2023 11:00 PM IST
പുനലൂർ : ആരോഗ്യ മേഖലയിലെ മികച്ച പിആർഒയ്ക്കുള്ള അവാർഡ് പുനലൂർ താലൂക്ക് ആശുപത്രി പിആർഒ അതുല്യയ്ക്ക് ലഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസാണ് അതുല്യയെ മികച്ച പിആർഒ ആയി തെരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസിൽ നിന്നും അതുല്യ അവാർഡ് ഏറ്റുവാങ്ങി. കോവിഡ് കാലത്ത് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ മികവുറ്റ പ്രവർത്തനമാണ് അതുല്യയെ അവാർഡിന് അർഹയാക്കിയത്.
അഞ്ചൽ സർക്കാർ ആശുപത്രിയിലെ പിആഒ ആയിരുന്ന വേളയിൽ മറ്റ് ആരോഗ്യ പ്രവർത്തകർക്കും ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും വലിയ ആശ്വാസമായിരിന്നു അതുല്യ. അഞ്ചലിൽ നിന്നും അടുത്തിടെയാണ് പുനലൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് അതുല്യ സ്ഥലം മാറിപ്പോയത്.