ച​വ​റ സ​ബ്ജി​ല്ലാ പ്ര​വേ​ശ​നോത്സ​വം, എ​ല്ലാം സ​ജ്ജ​മാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
Wednesday, May 31, 2023 11:30 PM IST
ച​വ​റ: ച​വ​റ സ​ബ് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കു​വാ​ൻ സ​ജ്ജ​മാ​യി ക​ഴി​ഞ്ഞു . സ​ബ്ജി​ല്ലാ​ത​ല​വും ച​വ​റ പ​ഞ്ചാ​യ​ത്ത് ത​ല​വും പു​തു​ക്കാ​ട് എ​ൽപിഎ​സി​ൽ ന​ട​ക്കും.
​മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം വേ​ങ്ങ വി ​വി എം ​എ​ൽ പി ​സ്കൂ​ളി​ലും പ​ന്മ​ന പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ഗ​വ​.പ​ന്മ​ന എ​ൽ​പി​എ​സി​ലും ന​ട​ക്കും. തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം മു​ള​യ്ക്ക​ൽ എ​ൽ​പി​എ​സി​ലും തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ച​വ​റ സൗ​ത്ത് ഗ​വ​.യു​പി​എ​സി​ലും നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ​രി​മ​ണം ജി ​എ​ൽ പി ​എസി​ലും ന​ട​ക്കും.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ
വി​ത​ര​ണം ചെ​യ്തു

ച​വ​റ: ച​വ​റ ബിസി ലൈ​ബ്ര​റി ആൻഡ് ക്രീ​യേ​റ്റീ​വ് സെ​ന്‍റ​ർ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ർ​ഹ​രാ​യ വി​വി​ധ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ബാ​ഗ്, കു​ട, ടി​ഫി​ൻ ബോ​ക്സ്, നോ​ട്ട് ബു​ക്കു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​ത്.
ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ​യ​കു​മാ​ർ, വി​വേ​ക് വി​ജ​യ​ൻ,അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, പ്ര​വീ​ൺ, അ​ശ്വ​തി, ര​ജി​ത. എ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ഭി​മു​ഖം നാ​ളെ

ച​വ​റ : ച​വ​റ ഗ​വ​.ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് യു​പി​എ​സ് ടി ​താ​ൽ​ക്കാ​ലി​ക ഒ​ഴി​വും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​രു എ​ച്ച് എ​സ് ടി (​മ​ല​യാ​ളം) താ​ൽ​ക്കാ​ലി​ക ഒ​ഴി​വും ഉ​ണ്ട്. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥിക​ൾ ര​ണ്ടി​ന് രാ​വി​ലെ 11 ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഒ​രു കോ​പ്പി​യും ബ​യോ​ഡേ​റ്റ​യും സ​ഹി​തം ഹാ​ജ​രാ​ക​ണം എ​ന്ന് പ്ര​ഥ​മ​ധ്യാ​പി​ക അ​റി​യി​ച്ചു.