ചവറ : ആർ എസ് പി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വൈദ്യൂതി സർചാർജിനെതിരെ പ്രതിഷേധ സമര പരിപാടി സംഘടിപ്പിച്ചു.
സമര പരിപാടിയുടെ ഭാഗമായി ആർ എസ് പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ആർ എസ് പി ചവറ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കെ എസ് ഇ ബി ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എം.സാലി ഉദ്ഘാടനം ചെയ്തു.
ആർ എസ് പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോൺ, ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ് കുമാർ, ആർ എസ് പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വാഴയിൽ അസീസ്, കോക്കാട്ട് റഹീം, സി.ഉണ്ണികൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് കിമ്മിറ്റി അംഗങ്ങളായ എസ്.രാജശേഖരൻ, ബി.സുഭാഷ് കുമാർ, എസ്.ലാലു, ഡി.സുനിൽകുമാർ, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, ഐക്യമഹിളാ സംഘം ചവറ മണ്ഡലം സെക്രട്ടറി ഐ.ജയലക്ഷ്മി, മുംതാസ്, പ്രിയ ഷിനു, താജ് പോരൂക്കര, അനിൽകുമാർ വടക്കുംതല, ശ്രീകുമാർ, സുരേന്ദ്രൻ, സാബു നടരാജൻ, ഗോപൻ, അനിൽകുമാർ തെക്കുംഭാഗം, ആർ വൈ എഫ് ചവറ മണ്ഡലം പ്രസിഡന്റ് സിയാദ് കോയിവിള, കാട്ടൂർ കൃഷ്ണകുമാർ, ചവറ രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.