എന്‍ജിനീയറിംഗ് ഡിപ്ലോമ പഠനത്തിന് ഇന്‍ഡസ്ട്രിയല്‍ സ്കോളര്‍ഷിപ്പ്
Thursday, June 8, 2023 11:25 PM IST
കൊ​ല്ലം: പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍​ജ മേ​ഘ​ല​യി​ല്‍ ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ഷേ​മ പ​വ​ര്‍, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ​ക്ട​ര്‍​സ്പോ​ട്ട് എ​ന്നീ ക​മ്പ​നി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​രി​പ്പ​ള്ളി യു​കെ​എ​ഫ് എ​ൻജിനീ​യ​റി​ംഗ് കോ​ളേ​ജി​ലെ എ​ന്‍​ജി​നീ​യ​റി​ംഗ് / ഡി​പ്ലോ​മ പ​ഠ​ന​ത്തി​ന് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സ്കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
എ​സ്എ​സ്എ​ല്‍​സി/ പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി നി​ല്‍​ക്കു​ന്ന എ​ന്‍​ജി​നീ​യ​റി​ംഗ് പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. സാ​ങ്കേ​തി​ക സ​ര്‍​വക​ലാ​ശാ​ല​യു​ടെ കീ​ഴി​ല്‍ നാ​ലു വ​ര്‍​ഷ എ​ന്‍​ജി​നീ​യ​റിംഗ് പ​ഠ​ന​ത്തോ​ടൊ​പ്പ​വും കേ​ര​ള സ്റ്റേ​റ്റ് ടെ​ക്നി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ കീ​ഴി​ല്‍ 3 വ​ര്‍​ഷ ഡി​പ്ലോ​മ പ​ഠ​ന​ത്തോ​ടൊ​പ്പം വി​വി​ധ വ്യ​വ​സാ​യ പ​രി​ശീ​ല​നം ന​ല്‍​കി വ്യ​വ​സാ​യ​ത്തി​ന് യോ​ജി​ച്ച രീ​തി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​ന് എ​ൻജി​നീ​യ​റിം​ഗ് 4.0 എ​ന്ന പ​ദ്ധ​തി​യി​ല്‍ ആ​ണ് സ്കോ​ള​ര്‍​ഷി​പ്പ് ന​ല്‍​കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കോ​ളോ​ജു​മാ​യി ക​മ്പ​നി​ക​ള്‍ ധാ​ര​ണാ​പ​ത്ര​മാ​യി.
എ​ൻജി​നീ​യ​റിം​ഗ് / ഡി​പ്ലോ​മ പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രാ​യോ​ഗി​ക​ജ്ഞാ​നം പ​ത്താം ക്ലാ​സ്, പ്ല​സ്ടു മാ​ര്‍​ക്ക് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി 100 ശതമാനം വ​രെ സ്കോ​ള​ര്‍​ഷി​പ് ന​ല്‍​കു​ന്ന​താ​ണ്. പ്രാ​യോ​ഗി​ക​ജ്ഞാ​നം വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ മേ​ഖ​ല ക​ണ്ടെ​ത്തു​ക എ​ന്ന​ത് കൂ​ടി ഈ ​പ​ദ്ധ​തി ല​ക്ഷ്യം വെ​ക്കു​ന്നു.
എ​ൻജി​നീ​യ​റിം​ഗ് / ഡി​പ്ലോ​മ പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക്ക് അ​വ​രു​ടെ അ​ഭി​രു​ചി അ​നു​സ​രി​ച്ചു​ള്ള തൊ​ഴി​ല്‍ ന​ല്‍​കു​ക എ​ന്ന​ത് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ സ്കോ​ള​ര്‍​ഷി​പ്പാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ൻജി​നീ​യ​റിം​ഗ് 4.0 പ​ദ്ധ​തി​യി​ല്‍ ചേ​ര്‍​ന്ന് എ​ൻജി​നീ​യ​റിം​ഗ് വി​ദ്യാ​ഭ്യാ​സം വ്യ​വ​സാ​യ​ത്തി​ന് അ​നു​രൂ​പ​മാ​യി ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ജൂ​ലൈ 15 നു ​മു​ന്‍​പ് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. ര​ജി​സ്റ്റ​ര്‍ ചെ​യു​വാ​നാ​യി www.ukfcet.ac.in/kshemascholarship.php സ​ന്ദ​ര്‍​ശി​ക്കു​ക. ഫോൺ: 8606009997.