ക്ലി​ന്‍റ് സ്മാ​ര​ക ചി​ത്ര​ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Monday, September 18, 2023 11:43 PM IST
കൊല്ലം: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല ക്ലി​ന്‍റ് സ്മാ​ര​ക ചി​ത്ര​ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ച് -എ​ട്ട് വ​യ​സ് വി​ഭാ​ഗ​ത്തി​ല്‍ സാ​വ​ന്‍ സു​ഗു​ണ​ന്‍ (റോ​സ് ഡേ​ല്‍ ഇ ​എം എ​ല്‍ പി ​എ​സ്, പോ​ള​യ​ത്തോ​ട് ), ഇ​വാ​നി​യ റേ​ച്ച​ല്‍ മാ​ത്യൂ (ബി ​എം എം ​സെ​ക്കൻഡ​റി സെ​ൻട്ര​ല്‍ സ്‌​ക്കൂ​ള്‍ ശൂ​ര​നാ​ട് ), ഹ​ര്‍​ഷ് ഫാ​ത്തി​മ (പി ​കെ പി ​എം എ​ന്‍ എ​സ് എ​സ് യു ​പി എ​സ്, തെ​ക്കേ​വി​ള എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. ഒ​ന്‍​പ​ത്-12​വ​യ​സ് വി​ഭാ​ഗ​ത്തി​ല്‍ ശ്രീ​ത ദ​ത്ത് എ​സ് (സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റ് കൊ​ല്ലം), അ​ഭി​ന​വ് എ ​എ​ല്‍( ഗ​വ. എ​സ് എ​ന്‍ ഡി ​പി, പ​ട്ട​ത്താ​നം), അ​ന​ന്ത​കൃ​ഷ്ണ​ന്‍ (ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്‌​കൂ​ള്‍ )എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ യ​ഥാ​ക്ര​മം നേ​ടി. 13-16 വ​യ​സ് വി​ഭാ​ഗ​ത്തി​ല്‍ അ​ന​ന്യ എ​സ് സു​ഭാ​ഷ് (വി​മ​ല ഹൃ​ദ​യ, കൊ​ല്ലം), ഗൗ​തം ജെ ​എ​സ് (വി​മ​ല സെ​ൻട്രല്‍ സ്‌​ക്കൂ​ള്‍, ചാ​ത്ത​ന്നൂ​ര്‍), ഗോ​പി​ക ക​ണ്ണ​ന്‍ ( എ​സ് എ​ന്‍ ട്ര​സ്റ്റ് കൊ​ല്ലം) എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍​ക് അ​ര്‍​ഹ​രാ​യി. മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലും അ​ഞ്ചും സ്ഥാ​നം നേ​ടി​യ ചി​ത്ര​ങ്ങ​ളും സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ന് അ​യ​ക്കും.