വി. രാജി ഏരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
1337064
Wednesday, September 20, 2023 11:57 PM IST
അഞ്ചല്‍: ഏരൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി സിപിഎമ്മിലെ വി. രാജി തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ പത്തരയോടെ പുനലൂര്‍ സ്റ്റാറ്റിക്സ് ഓഫീസര്‍ അനിലിന്റെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.
കോണ്‍ഗ്രസ്, ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നതിനാല്‍ എതിരില്ലാതെയാണ് രാജി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് പ്രസിഡന്റ് ജി.അജിത്ത് രാജിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, ജില്ലാപഞ്ചായത്ത് അംഗം സി അംബികകുമാരി ഇടതുമുന്നണി നേതാക്കളായ പി.ആര് ബാലചന്ദ്രന്, റ്റി അജയന് അടക്കമുള്ളവര്‍ രാജിക്ക് അനുമോദനം അര്‍പ്പിച്ചു.
മുന്നണി ധാരണ പ്രകാരം സിപിഐ അംഗമായിരുന്ന ചിന്നു വിനോദ് രാജിവച്ച ഒഴിവിലേക്കാണ് ഏരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പാണയം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് വി രാജി. സ്വകര്യ സ്കൂള്‍ അധ്യാപികയായിരുന്ന രാജി ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 298 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഭരണസമിതിയില്‍ എത്തിയ രാജി കഴിഞ്ഞ രണ്ടര വര്‍ഷക്കാലം പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന് ഏരൂര്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പാണയം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് നിലവില്‍ വി. രാജി