പോ​ഷ​ൺ മാ -2023 ​വി​വാ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Friday, September 29, 2023 10:20 PM IST
ചാ​ത്ത​ന്നൂ​ർ:ചാ​ത്ത​ന്നൂ​ർ ഐസിഡി ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​ൻ​ മാ 2023 ന്‍റെ ​ഭാ​ഗ​മാ​യി വി​ള​ർ​ച്ച​യി​ൽ നി​ന്നും വ​ള​ർ​ച്ച​യി​ലേ​ക്ക് എ​ന്ന വി​വാ കാ​മ്പ​യി​ൻ ചാ​ത്ത​ന്നൂ​ർ ഗ​വ​.വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. കാ​മ്പ​യി​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.ദി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ത്ത​ന്നൂ​ർ ഗ​വ. വിഎ​ച്ച്എ​സ്എ​സ് പ്ര​ഥ​മാ​ധ്യാ​പി​ക എ​ൽ. ക​മ​ല​മ്മ അ​മ്മ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി ​ഡി പി ​ഒ ജ്യോ​തി ജെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻഎംഎംകോ ​ഓ​ർ​ഡി​നേ​റ്റ​ർ വ​രു​ൺ, സെ​ക്ട​ർ ലീ​ഡ​ർ ന​ജീ​മ ബീ​വി എ​ന്നി​വ​ർ പ്രസംഗി​ച്ചു.

ഡോ. ​അ​ഞ്ജി​ത കൃ​ഷ്ണ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഐസിഡിഎ​സ് സൂ​പ്പ​ർ​വൈ​സ​ർ എ​സ്.ആ​ർ ഷീ​ബ എന്നിവർ പ്രസംഗിച്ചു. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​നീ​മി​യ സ്ക്രീ​നിം​ഗ് ടെ​സ്റ്റ്‌, പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.