വീ​ടി​ന് തീ​കൊ​ളു​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു
Friday, September 29, 2023 10:40 PM IST
ക​ട​യ്ക്ക​ല്‍: വീ​ടി​ന് തീ​കൊ​ളു​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു. ക​ട​യ്ക്ക​ൽ കു​റ്റി​ക്കാ​ട് തെ​ന്ന​ശേരി​യി​ൽ അ​ശോ​ക വി​ലാ​സ​ത്തി​ല്‍ അ​ശോ​ക​ന്‍ (50) ആ​ണ് വീ​ടി​നു തീ​കൊ​ളു​ത്തി​യ ശേ​ഷം വീ​ട്ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ള്‍ ആ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വീ​ടി​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും തീ​യി​ട്ടെ​ങ്കി​ലും ഇ​ട​യ്ക്ക് മ​ഴ പെ​യ്ത​തി​നാ​ല്‍ വ​ലി​യ​രീ​തി​യി​ല്‍ തീ ​പി​ടി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും ക​ത്തി ന​ശി​ച്ചു.

വീ​ട്ടി​ല്‍ നി​ന്നും വ​ലി​യ രീ​തി​യി​ല്‍ തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട് അ​യ​ല്‍​വാ​സി​യാ​ണ് ക​ട​യ്ക്ക​ല്‍ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​ത്തെ അ​റി​യി​ച്ച​ത്. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ശോ​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ക​ട​യ്ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭാര്യ ലേ​ജു. മകൾ: അ​തു​ല്യ.