ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേസ്‍ :ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ല്‍
Sunday, October 1, 2023 1:08 AM IST
ച​വ​റ:വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ് വ​ന്ന പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി.കൊ​ല്ലം ഇ​ര​വി​പു​രം പു​ത്ത​ന്‍​ന​ട ന​ഗ​ര്‍ 21 ഷീ​ജാ മൈ​ക്കി​ള്‍(55) ആ​ണ് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ശ​ക്തി​കു​ള​ങ്ങ​ര പോലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കൂ​ട്ട് പ്ര​തി​യാ​യ അ​ഭി​ലാ​ല്‍ രാ​ജു ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് ഇ​സ്ര​യേ​ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രി​ല്‍ നി​ന്ന് പ​ണം കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. വി​സാ ന​ട​പ​ടി​ക​ള്‍​ക്കും മ​റ്റു​മാ​യി ഏ​ഴ​ര ല​ക്ഷം രൂ​പ​യാ​ണ് ഒ​രോ​രു​ത്ത​രി​ല്‍ നി​ന്നും ഇ​വ​ര്‍ ഈ​ടാ​ക്കി​യ​ത്.

പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​സ ല​ഭി​ക്കാ​താ​യ​തോ​ടെ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ പോലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ത് ത​ട്ടി​പ്പ് ആ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യ​ത്.

ശ​ക്തി​കു​ള​ങ്ങ​ര കൂ​ടാ​തെ ച​വ​റ, ഇ​ര​വി​പു​രം, അ​ഞ്ചാ​ലും​മൂ​ട് എ​ന്നീ പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍, ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മിഷ​ണ​ര്‍ മെ​റി​ന്‍ ജോ​സ​ഫിന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ശ​ക്തി​കു​ള​ങ്ങ​ര എ​സ് ഐ ​ആ​ശ ,ച​വ​റ എ​സ് ഐ ​ഹാ​രി​സ്, ശ​ക്തി​കു​ള​ങ്ങ​ര എ​സ് സി​പി​ഒ ജ​യ​കു​മാ​രി, ഇ​ര​വി​പു​രം സി​പി​ഒ സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഡ​ല്‍​ഹി​യി​ലെ​ത്തി ഷീ​ജ മൈ​ക്കി​ളി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.