മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Friday, December 1, 2023 12:23 AM IST
കു​ണ്ട​റ: വി​ദ്യാ​ർ​ഥിക​ളി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫാ.​ചി​റ​മേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച മ​ദ​ർ തെ​രേ​സ സേ​വ​ന അ​വാ​ർ​ഡ് ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ഞ്ഞി​ര​കോ​ട്സെ​ന്‍റ് മാ​ർ​ഗ്ര​റ്റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക്ക് വീ​ൽ​ചെ​യ​ർ ന​ൽ​കിയാ​ണ് മ​ദ​ർ തെ​രേ​സ സേ​വ​ന അ​വാ​ർ​ഡ് ഗ്രൂ​പ്പി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

സെ​ന്‍റ് മാ​ർ​ഗ്ര​റ്റ് ഗേ​ൾ​സ് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥിനി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​പി.​എ​സ് ന​ന്ദ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ജി. ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് എ.​കൊ​ളോ​സ്റ്റി​ക്ക, പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ​ഡോ. കെ​.ജി തോ​മ​സ്, സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ മ​ദ​ർ റെ​ജി മേ​രി, പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ ഷീ​ല ജോ​ർ​ജ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഡോ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യാ​ണ് വീ​ൽ​ചെ​യ​ർ സം​ഭാ​വ​ന ചെ​യ്ത​ത്.
കൊ​ല്ലം ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ പ്ലെ​യ​റു​മാ​യ സി​യാ​ദ്, അ​ക്കാ​ദ​മി അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ, വി​ജ​യ​ൻ പ​ത്രോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ൽ​ചെ​യ​ർ സ്കൂ​ളി​ന് കൈ​മാ​റി​യ​ത്.