വയോധികനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍
1396248
Thursday, February 29, 2024 2:27 AM IST
അഞ്ചല്‍ : അഞ്ചല്‍ കുരുവിക്കോണത്തു വയോധികനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുരുവിക്കോണം അമല്‍ നിവാസില്‍ ജയചന്ദ്രപണിക്കര്‍ (60) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കുരുവിക്കോണം ബെവ്കോ മദ്യ വില്പന ശാലക്ക് മുന്നിലായിരുന്നു സംഭവം. രാത്രി ഏഴരയോടെ കത്തിയുമായി എത്തിയ ബാലചന്ദ്രപണിക്കര്‍ കെട്ടിടത്തിന്റെ സെക്യൂരിറ്റി ആയിരുന്ന ഭാസി, മകന് , മകന് മനോജ്, സുഹൃത്തായ വിഷ്ണു എന്നിവരെ കുത്തുകയായിരുന്നു. പരിക്കേറ്റു മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാസി ഇന്നലെ പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അഞ്ചല്‍ പോലീസ് അറിയിച്ചു.