മാ​ലി​ന്യ നി​ർ​മാ​ർ​ജനം: ​ജീ​ൻ ബി​ൻ വി​ത​ര​ണം ചെ​യ്തു
Thursday, February 29, 2024 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര:​ വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ആ​യി​ര​ത്തി​ൽ അ​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ജീ​ൻ​വി​ൻ ബ​യോ​ബി​ൻ ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സ​ജീ​വ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​രു വീ​ട്ടി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന വേ​സ്റ്റ് ആ​യ മു​ട്ട​ത്തോ​ട്, ഉ​ള്ളി​ത്തൊ​ലി, പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ൾ, ഇ​റ​ച്ചി, മീ​ൻ മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഉ​പ​യോ​ഗ​ശേ​ഷ​മു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥങ്ങ​ളും പ​രി​പൂ​ർ​ണമാ​യും 30 ദി​വ​സം കൊ​ണ്ട് ഏ​റ്റ​വും ഗു​ണ​ക​ര​മാ​യ ജൈ​വ വ​ള​മാ​യി മാ​റ്റു​ന്ന ആ​ധു​നി​ക വേ​സ്റ്റ് നി​ർ​മാ​ർ​ജന ഉ​പ​ക​ര​ണ​മാ​ണ് ജീ​ൻ ബി​ൻ, ബ​യോ​ബി​ൻ.


യാ​തൊ​രു മ​ണ​മോ അ​സൗ​ക​ര്യ​മോ ഇ​ല്ലാ​തെ വീ​ടി​ന്‍റെ ത​ന്നെ ഒ​രു ഭാ​ഗ​ത്ത് സൂ​ക്ഷി​ക്കു​വാ​നും ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി ജൈ​വ​വ​ളം നി​ർ​മി​ക്കു​വാ​നും സാ​ധി​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ് ഖാ​ൻ, ത​ങ്ക​മ്മ എ​ബ്ര​ഹാം, രാ​മ​ച​ന്ദ്ര​ൻ പി​ള്ള, സ​ജ​യ​യ​കു​മാ​ർ, ഗ്രാ​മ​സേ​വ​ക​രാ​യ ശാ​ലി​നി, വി​നീ​ത, പാ​ർ​വ​തി മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.