ആവണീശ്വരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണം
1396704
Friday, March 1, 2024 11:19 PM IST
കുന്നിക്കോട്:ആവണീശ്വരം ഭാഗത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കേരളാ കോൺഗ്രസ് -എം വാർഡു് കൺവെൻഷൻ ആവശ്യപ്പെട്ടു.
വേനൽ കടുത്തതോടെ പ്രദേശത്തെ വാട്ടർ കണക്ഷൻ ലഭിച്ചിട്ടില്ലാത്ത നൂറോളം വീടുകളാണ് കുടിവെള്ളമില്ലാതെ വലയുന്നത് .വീടുകളിൽ പൈപ്പ് കണക്ഷൻ നല്കി കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാജു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു.
സജി ജോൺ കുറ്റിയിൽ, മുഹമ്മദ് കാസിം, വി.എം .മോഹനൻ പിള്ള, ജോസ് എറത്ത്, ശ്രീരാഗ് കൃഷ്ണൻ, ആർ. പ്രഭാകരൻ നായർ ,ഏബ്രഹാം പള്ളിത്തോപ്പിൽ, സിജോ ഡാനിയേൽ,ഷാനവാസ് വിളക്കുടി, അഷ്റഫ്, താജുദീൻ , പ്രസാദ് ,ഷന്മുഖൻ പിള്ള , എന്നിവർ പ്രസംഗിച്ചു.വിവിധ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന 16 പേർക്ക് ചടങ്ങിൽ അംഗത്വം വിതരണം ചെയ്തു.