എന്‍.കെ.പ്രേമചന്ദ്രന് ഇന്ന് കുണ്ടറയില്‍
1415812
Thursday, April 11, 2024 10:57 PM IST
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് സ്വീകരണ പര്യടനം ഇന്ന് കുണ്ടറ മണ്ഡലത്തില്‍ നടക്കും. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും.
രാവിലെ എട്ടിന് പെരിനാട് പഞ്ചായത്തിലെ വെള്ളിമണ്‍ കൊട്ടാരം ഗണപതി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി പ്ലാംമുക്ക്, വ്ളാവേത്ത് വഞ്ചിമുക്ക്, സ്റ്റാര്‍ച്ച് ഫാക്ടറി, നാന്തിരിക്കല്‍, വെള്ളിമണ്‍ ജംഗ്ഷന്, ചെറുമൂട് മാര്‍ക്കറ്റ്, കുന്നത്തുമുക്ക്, വില്ലേജ് ജംഗ്ഷന്, ചാറുകാട് വഴി കുഴിയം എന്‍എസ്എസ് കരയോഗം വട്ടത്രാമിലമുക്ക്, തോട്ടിന്‍കര, വറട്ടുചിറ, കുന്നുമേല്‍ ജംഗ്ഷന് (കേരളപുരം ലക്ഷംവീട്), നാട്ടുവാതുക്കല്‍, കോട്ടവിളമുക്ക്, ഏഴാംകുറ്റിയില്‍ അവസാനിക്കും.
തുടര്‍ന്ന് പേരയം പഞ്ചായത്തില്‍ നിന്നാരംഭിക്കുന്ന പരിപാടി കാഞ്ഞിരംകോട്, ക്രിസ്തുരാജ് ജംഗ്ഷന്, പേരയം കുരിശടിമുക്ക്, കരിക്കുഴി, എന്‍എസ്എസ് ജംഗ്ഷന് പടപ്പക്കര, ഫാത്തിമ ജംഗ്ഷന്, പടപ്പക്കര പള്ളി ജംഗ്ഷന്, കുമ്പളം ബസ് സ്റ്റാന്റ്, പേരയം വരമ്പ്, ചൊക്കം കുഴി, മാര്‍ക്കറ്റ് ജംഗ്ഷന് മുളവന, മുളവന പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷന്, ഇളമ്പള്ളൂര്‍ കോര്പറേഷന് ഫാക്ടറി, പെരുമ്പുഴ കാപെക്സ് ഫാക്ടറിയില്‍ സമാപിക്കും.
ഉച്ചയകഴിഞ്ഞ് കുണ്ടറ പഞ്ചായത്തിലെ പള്ളിക്കല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച് മുക്കൂട് ജയന്തി കോളനി, താറാംവിള ജംഗ്ഷന്, മേലേമുക്കൂട്, പുലിപ്ര ജംഗ്ഷന്, കാക്കോലില്‍, പുന്നത്തടം, ആല്‍ത്തറമുകള്‍, കച്ചേരിമുക്ക്, മുക്കടയില്‍ സമാപിക്കും.
വൈകുന്നേരം ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ അഞ്ചുമുക്ക്, ത്രിവേണി, ഇളമ്പള്ളൂര്‍, മുണ്ടയ്ക്കല്‍, ആനൂര്‍ ജംഗ്ഷന്, ഡാല്‍മിയക്ക് പിറകുവശം, കോളനി ജംഗ്ഷന്, ചിറയടി, തലപ്പറമ്പ്, കന്യാകുഴി, എല്ലുകുഴി, കുറ്റിയില്‍ മുക്ക്, എല്‍എംഎസ് ജംഗ്ഷന്, തയ്ക്കാവ് ജംഗ്ഷന്, കുളത്തിന്‍കര, കാമ്പികട, പള്ളിത്താഴം, കോളനിഭാഗം പെരുമ്പുഴ, കല്ലുപാലക്കട, കലാസമിതി, റേഡിയോമുക്ക്, കൊല്ലാവിള കോളനി, അംബിപൊയ്ക, ആശുപത്രിമുക്കില്‍ സമാപിക്കും. നാളെ സ്വീകരണപരിപാടി പുനലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാരംഭിക്കും.