ഇടതുപക്ഷം മതേതരത്വ സംരക്ഷണത്തിന് വഴിമുടക്കുന്നു: കൊടിക്കുന്നിൽ
1415814
Thursday, April 11, 2024 10:57 PM IST
തലവൂർ: ഇടതുപക്ഷം പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചിഹ്നം നിലനിർത്താനാണെങ്കിൽ കോൺഗ്രസും യുഡിഎഫും മത്സരിക്കുന്നത് രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ വേണ്ടിയാണെന്ന് മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്.
പത്തനാപുരം മണ്ഡലം പര്യടനത്തിന് തലവൂർ അമ്പലനിരപ്പിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ യാതൊരു പ്രസക്തിയുമില്ല. രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങളുടെ വഴിമുടക്കാനാണ് അവർ ശ്രമിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിനെ രണ്ടാം സ്വാതന്ത്ര്യ സമരമായി കാണണം. നമ്മുടെ സവിശേഷമായ ഭരണഘടന നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി സർക്കാർ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.