എൻഡിഎ കുണ്ടറ മണ്ഡലം കൺവൻഷൻ നടത്തി
1416354
Sunday, April 14, 2024 5:27 AM IST
കുണ്ടറ: കൊല്ലംലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുണ്ടറയിൽ എൻഡിഎ മണ്ഡലം കൺവൻഷൻ നടത്തി. കൺവൻഷൻ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോമ്പിൾ മാത്യു ഉദ്ഘാടനം ചെയ്തു.
നരേന്ദ്രമോദിയുടെ ഭരണ മികവാണ് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ് മാമ്പുഴ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ജി കൃഷ്ണകുമാറിനെ ബിജെപിക്ക് വേണ്ടിയും വിവിധ പോഷക സംഘടനകൾക്കു വേണ്ടിയും പ്രവർത്തകർ ഹാരമണിയിച്ച് സ്വീകരിച്ചു.
ദക്ഷിണ മേഖല പ്രസിഡന്റ് കെ സോമൻ, ബിജെപി ദേശീയ കൗൺസിൽ അംഗം എം.എസ് ശ്യാംകുമാർ, മണ്ഡലം ഇൻ ചാർജ് എ.ജി ശ്രീകുമാർ, സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ്, മണ്ഡലം പ്രസിഡന്റുമാരായ ഇടവട്ടം വിനോദ്, ബൈജു പുതുച്ചിറ, സതീഷ് കുമാർ, ബിഡിജെ എസ് ജില്ലാ സെക്രട്ടറി സന്തോഷ്, കല്ലട ദാസ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം നെടുമ്പന ശിവൻ, മീഡിയ ജില്ലാ കൺവീനർ പ്രതിലാൽ, ജനറൽ സെക്രട്ടറിമാരായ ചിറക്കോണം സുരേഷ്, സുരേഷ് ബാബു, സനൽമു കളുവിള എന്നിവർ പ്രസംഗിച്ചു.