ലോക്സഭ തെരഞ്ഞെടുപ്പ് :ഡ്യൂട്ടിയുള്ളവര്‍ക്ക് രണ്ടാംഘട്ട പരിശീലനം നാളെമുതൽ
1416356
Sunday, April 14, 2024 5:27 AM IST
കൊല്ലം ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായുള്ള രണ്ടാംഘട്ട പരിശീലനം നാളെ മുതല്‍ 18 വരെ നടത്തുമെന്ന് തെരഞ്ഞടുപ്പ് വരണാധികാരിയായ കളക്ടര്‍ എന്‍. ദേവിദാസ്. 15നകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ക്രമീകരണംപൂര്ത്തിയാക്കണമെന്നും 16 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് ചെയ്യാന്‍ അപേക്ഷിച്ച 85 വയസു കഴിഞ്ഞവരുടേയും ഭിന്നശേഷി വോട്ടര്‍മാരുടെയും സമ്മതിദാന അവകാശം വീടുകള്‍ സന്ദര്‍ശിച്ച് രേഖപ്പെടുത്തുന്നതിനായി സ്പെഷല്‍ പോളിങ് ടീമിനെ നിയോഗിച്ചു.
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 85 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. 11 നിയോജകമണ്ഡലങ്ങളിലെയും ആബ്സന്റി വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപെടുത്താനാണ് സ്പെഷല്‍ പോളിങ് ടീമുകള്‍. ഒന്നുവീതം സ്പെഷല്‍ പോളിങ് ഓഫീസര്‍, സ്പെഷ്യല്‍ പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സെര്‍വര്‍ അടങ്ങുന്നതാണ് ഓരോ ടീമും .പരിശീലനം നേടിയ ടീമുകള്‍ നാളെ രാവിലെ 10 ന് അതത് നിയോജകമണ്ഡലങ്ങളുടെ എആര്‍ഓ മാരുടെ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍) മുന്‍പാകെ പോളിങ് ഡ്യൂട്ടിക്ക് ഹാജരാകണം.
തെരഞ്ഞെടുപ്പ് കമ്മീഷ ന്റെയും വരണാധികാരിയുടെയും നിശ്ചിത എആര്‍ഓ മാരുടെയും നിര്‍ദേശാനുസരണം സമയബന്ധിതമായി പോളിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന ്ഓരോ ടീമും ഉറപ്പാക്കണം.ജില്ലാ പോലീസ് മേധാവികള്‍ ഓരോ പോളിംഗ് ടീമിനും ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം നല്‍കണം.ഡെപ്യൂട്ടി കളക്ടറാണ് യാത്രാസംവിധാനങ്ങളും വിഡിയോഗ്രഫി ടീമുകളെയും ഏര്‍പ്പെടുത്തേണ്ടതെന്നും വരണാധികാരി നിര്‍ദേശിച്ചു.