‘വൈ​ദ്യു​തി ബോ​ ർ​ഡി​ൽ ത​സ്തി​ക വെ​ട്ടി​കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ പി​ൻ​വ​ലി​ക്കണം’
Sunday, May 26, 2024 11:11 PM IST
കൊല്ലം: വൈ​ദ്യു​തി ബോ​ർ​ഡി​ൽ ത​സ്തി​ക വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ -എ​ഐടി​യുസി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.പി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

വി​ത​ര​ണ മേ​ഖ​ല​യി​ലു​ൾ​പ്പ​ടെ സാ​ങ്കേ​തി​ക വി​കാ​സ​വും ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ​വും ന​ട​പ്പി​ലാ​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​കു​റ​യ്ക്കു​ന്ന​തി​ലൂടെ ​മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ആ​നു​കു​ല്യ നി​ഷേ​ധ​വും നി​യ​മ​ന വി​ല​ക്കും അ​ർ​ഹ​ത​പ്പെ​ട്ട പ്ര​മോ​ഷ​ൻ ന​ൽ​കാ​തി​രി​ക്കു​ന്ന​തും ജീ​വ​ന​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണ്.

രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് എ​തി​രെ ശ​ക്ത​മാ​യ ജ​ന​കി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​കൊ​ണ്ട് വ​രാ​ൻ ഒ​ന്നി​ച്ച് നി​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രു​മ്പു​ഴ ഗ്രാ​മോ​ദ്ധാര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ -എ​ഐ​ടിയുസി കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് കാ​ല​വി​ളം​ബ പെ​ട്ടു​കി​ട​ക്കു​ന്ന ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, വ​ർ​ധിച്ച് വ​രു​ന്നഉ​പ​ഭോ​ഗ​ത്തി​ന​നു​സ​രി​ച്ച് ശ്രൃംഖ​ലാ ന​വീ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക, വൈ​ദ്യു​തി ഓ​ഫി​സു​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും എ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷ​ണം ല​ഭി​ക്കാ​ൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പോ​ലെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക, ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പ​ടെ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ പ്ര​മോ​ഷ​ൻ ന​ൽ​കി ഉ​ണ്ടാ​കു​ന്ന ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ക, ക​രാ​ർ​വ​ൽ​ക്ക​ര​ണ നി​യ​മ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പ​കു​മാ​റി​ന്‍റെ അധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​കു​മാ​ർ കേ​ന്ദ്ര റി​പ്പോ​ർ​ട്ടി​ങ്ങ് ന​ട​ത്തി.

എ​ഐടിയുസി കൊ​ല്ലം ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ജി.​ബാ​ബു, സി​പിഐ കു​ണ്ട​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, എഐടിയുസി കു​ണ്ട​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജെ​റോം, വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലി​പ്പോ​സ്,അ​ശ്വ​തി, പ്ര​ദീ​പ്കു​മാ​ർ, ഓ​ഫി​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ്, കോ​ൺ​ട്രാ​ക്റ്റ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ൻന്‍റ് പി.​മു​ര​ളി​ധ​ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. സ​ർ​വി​സി​ൽ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി.
ഭാ​ര​വാ​ഹി​ക​ൾ ദീ​ലി​പ് കു​മാ​ർ -പ്ര​സി​ഡ​ന്‍റ്, സി.​പ്ര​ദീ​പ്കു​മാ​ർ -സെ​ക്ര​ട്ട​റി, വി​ഷ്ണു -ട്ര​ഷ​റ​ർ എ​ന്നി​വ​രെ സ​മ്മേ​ള​നം ഭാ​ര​വാ​ഹി​ക​ളാ​യി തെര​ഞ്ഞെ​ടു​ത്തു.