ഓൺലൈൻ തൊ ഴിൽ തട്ടിപ്പ്: പ്രതി അറസ്റ്റിൽ
1425671
Tuesday, May 28, 2024 11:38 PM IST
കൊട്ടാരക്കര : സോഷ്യൽ മീഡിയയിലൂടെ വീട്ടിലിരുന്ന് ഓൺലൈൻ റീലുകൾക്ക് ലൈക്ക് കൊടുക്കുന്ന ജോലി ചെയ്താൽ കമ്മീഷൻ ലഭിക്കും എന്നു വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു.
മലപ്പുറം താനൂർ പുള്ളിമാന്റെ പുരക്കൽ ഫറൂക്ക് പി പി (33) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പനവേലി സ്വദേശിനിയില്‍ നിന്നും 31,93,500 രൂപ കബളിപ്പിച്ചെടുത്ത കേസിലാണ് പ്രതിയെ കൊല്ലം റൂറൽ സൈബർ പോലീസ് പിടികൂടിയത്.
കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ. രതീഷ് ജി എസ്, എസ്ഐമാരായ ദീപക്, പ്രസന്നകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫറൂഖ് മലപ്പുറം കേന്ദ്രീകരിച്ചുള്ള ഒരു ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണ്. കേസിലെ മുഖ്യ ആസൂത്രകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.