ശ്രീ​നാ​രാ​യ​ണ​ഗു​രു വേ​ൾ​ഡ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം ഇ​ന്ന്
Sunday, June 23, 2024 5:18 AM IST
കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു വേ​ൾ​ഡ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സൗ​ത്ത് സോ​ൺ വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം കൊ​ല്ലം ക​ട​പ്പാ​ക്ക​ട ഹോ​ട്ട​ൽസീ​പേ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് എം.​മു​കേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, കേ​ര​ളം എ​ന്നീ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ള​ട​ങ്ങു​ന്ന സൗ​ത്ത് സോ​ണി​ന്‍റെ സ​മ്മേ​ള​ന​ത്തി​ൽ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് കോ​യ​മ്പ​ത്തൂ​ർ മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ.​ശ​ശി​ധ​ര​ൻ ഭോ​പ്പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ.​ജി.​കെ. ശ​ശി​ധ​ര​ൻ “ ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​നം സ​യ​ൻ​സി​ലൂ​ടെ" എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കൊ​ല്ലം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ.​രാ​ജേ​ന്ദ്ര​ൻ വി​ജ്ഞ​പ്‌​തി പ്ര​സം​ഗം ന​ട​ത്തും. കേ​ന്ദ്ര സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി.​എ​സ് ഹ​രീ​ഷ് കു​മാ​ർ കോ​യ​മ്പ​ത്തൂ​ർ, ട്ര​ഷ​റ​ർ കെ.​പി.​ക​മ​ലാ​ക​ര​ൻ ഡ​ൽ​ഹി, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ​സ്.​സു​വ​ർ​ണ​കു​മാ​ർ, ചാ​ല​ക്കു​ടി കെ.​എ​ൻ .ബാ​ബു,ശ​ശി​കു​മാ​ർ, പി.​എ​ൻ .മു​ര​ളി​ധ​ര​ൻ, പി.​ജി മോ​ഹ​ൻ​കു​മാ​ർ, ന​രോ​ദ സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ൻ,ഡെ​പ്യൂ​ട്ടി ട്ര​ഷ​റ​ർ എ​സ്‌.​സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.