കൊട്ടാരക്കര: വയനാട്ടിലെ പ്രളയബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊട്ടാരക്കര നഗരസഭ 10 ലക്ഷം രൂപ നൽകി. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ദേവീദാസിന് നഗരസഭ ചെയർമാൻ എസ്.ആർ. രമേശാണ് തുക കൈമാറിയത്.
വൈസ് ചെയർപേഴ്സൺ വനജ രാജീവ്, നഗരസഭ സെക്രട്ടറി ടി.വി. പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.